മഗളൂരു: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഹന അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
കല്ലട്ക്ക ഗോള്ട്ടമജലു മുറബൈലുവിലെ എം.ലതിഷ്(25) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ബണ്ട്വാള്‍ കല്ലട്ക്കയിലാണ് അപകടം സംഭവിച്ചത്.
മംഗളൂരുവില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന യുവാവ് ഒഴിവു ദിനത്തില്‍ രാവിലെ പനോളിബൈലു ക്ഷേത്രത്തില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വിട്ടല്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന 'സെലിന' എന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിനെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഐ.സി.യുവില്‍ ചികിത്സക്കിടെ വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു. മംഗളൂരു ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടര്‍ സി.സുതേഷ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു.