ടയർ പൊട്ടി നിയന്ത്രണം വിട്ട വനം വകുപ്പിന്റെ ജീപ്പ് ഇടിച്ച് ലോട്ടറി വിൽപ്പനക്കാരി മരിച്ചു കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്




 തൃശ്ശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തു. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്. മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post