വയനാട് കൽപ്പറ്റ വിനായകക്ക് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം



വയനാട്  കൽപ്പറ്റ :

കൽപ്പറ്റ വിനായകക്ക് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ചേരമ്പാടി ഫോറസ്റ്റ് ഓഫീസിലെ നാല് ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. നാലു പേരെയും തുർക്കി ജീവൻ രക്ഷ സമിതി രക്ഷപ്പെടുത്തി. കനത്ത മഴയും തോട്ടിലെ കുത്തൊഴുക്കും കാരണം ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഇവരുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. തുർക്കി ജീവൻ രക്ഷാ സമിതിപ്രവർത്തകരായ ഷാഫി, നിഷാദ്,അബൂബക്കർ,അനൂപ്, നൗഷാദ്,രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം

അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post