ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം: വീട്ടമ്മക്കും മരുമകൾക്കും പരിക്ക്

 


 മലപ്പുറം പൊന്നാനി ആൽത്തറ സംസ്ഥാനപാതയിൽ എരമംഗലം ഗ്ലോബ് ചിക്കൻ സെൻ്ററിന് സമീപം KL 52 B 7735 ടിപ്പർ ലോറി എതിരെ വരികയായിരുന്ന KL 54 K 612 സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരും മൂക്കുതല കാട്ടുപറമ്പ് സ്വദേശിനികളുമായ വാക്കിയത്ത് വളപ്പിൽ രജനി (45), മരുമകൾ സൂര്യ (23) എന്നിവരെ കനിവ് ആംബുലൻസ് പ്രവർത്തകർ ആദ്യം പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്ദംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post