ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അങ്കണവാടി ഹെല്‍പ്പര്‍ മരിച്ചു

 


കൊയിലാണ്ടി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അങ്കണവാടി ഹെല്‍പ്പര്‍ മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിര (46)യാണ് മരിച്ചത്.

ഇന്നലെ രാത്രി കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 


കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബൈക്ക് ഓടിച്ച ഇന്ദിരയുടെ ബന്ധുവിനും പരിക്കുണ്ട്. എഴുകുടിക്കല്‍ അങ്കണവാടി ഹെല്‍പ്പറും 17-ാം വാര്‍ഡ് എഡിഎസ് അംഗവുമാണ് ഇന്ദിര. ഭര്‍ത്താവ്: ഗോപാലൻ. മകൻ:ആദര്‍ശ്.

Post a Comment

Previous Post Next Post