തൃശൂർ വിയ്യൂരിൽ ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിൽ തർക്കം ഒരാൾ കൊല്ലപ്പെട്ടു



 തൃശൂർ: വിയ്യൂരിൽ ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ മറ്റൊരാളെ കുത്തി. കുത്തേറ്റയാൾ മരിച്ചു. . തൃശൂർ വിയ്യൂർ കെഎസ്ഇബി സബ്സ്റ്റേഷനിലാണ് സംഭവം. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരായ രണ്ട് തമിഴ്നാട് സ്വദേശികൾ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

തമിഴ്നാട് തെങ്കാശി സ്വദേശിയായ മുത്തുപ്പാണ്ടി (49) ആണ് കൊല്ലപ്പെട്ടത്. തെങ്കാശി സ്വദേശി മാരിപ്പാണ്ടി (60) എന്നയാളാണ് മുത്തുപ്പാണ്ടിയെ കുത്തിയത്. ഇരുവരും മദ്യപിച്ചിരുന്നു. മാരിപ്പാണ്ടിയെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.



Post a Comment

Previous Post Next Post