മലപ്പുറം പൊന്നാനിയിൽ ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു



 മലപ്പുറം പൊന്നാനി:കുടുംബവഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.


കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് കോയ കൂർത്ത ഇരുമ്പുവടി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും  തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. . മീൻ തെരുവ് സ്വദേശിയാണ് കോയ . ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.


പൊന്നാനി എം ഐ യു പി സ്കൂളിലെ എം ടി എ പ്രസിഡണ്ടാണ് കൊല്ലപ്പെട്ട സുലൈഖ..


Post a Comment

Previous Post Next Post