ഉത്തര്‍പ്രദേശില്‍ അംബാല-ഡെറാഡൂണ്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

 


 

സഹാറൻപൂര്‍ : ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. സഹാറൻപൂരിലെ റാംപൂര്‍ മണിഹരൻ ഏരിയയില്‍ അംബാല-ഡെറാഡൂണ്‍ ഹൈവേയിലായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയില്‍ നിന്നുള്ള കുടുംബമാണ് ചൊവ്വാഴ്‌ച അപകടത്തില്‍പ്പെട്ടത്. 


ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ കാര്‍ നിര്‍ത്താൻ ശ്രമിച്ചെങ്കിലും വയറിങ് കത്തിയതിനാല്‍ ബ്രേക്ക് പ്രവര്‍ത്തിച്ചില്ല. പിന്നീട് കാര്‍ ഒരു വിധത്തില്‍ നിര്‍ത്താനായെങ്കിലും വാതില്‍ തുറക്കാനാകാതിരുന്നതാണ് കുടുംബത്തിന്‍റെ മരണത്തിന് കാരണമായത്.

കാര്‍ കത്തിമയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീ അണച്ച്‌ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post