കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19കാരി മുങ്ങി മരിച്ചു

  



വയനാട്ബത്തേരി :

അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിനടുത്തുള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽപെട്ടു പോവുകയായിരുന്നു. ബത്തേരിയിൽനിന്ന് അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി സെന്റ് മേരീസ് ബിസിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച സോന.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post