കോഴിക്കോട് നരിക്കുനി: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. കാരുകുളങ്ങര ബദ്രിയ്യ കോളേജിലെ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ മൂർഖൻ കുണ്ടിലെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റൈഹാന. സഹോദരങ്ങൾ: നാജിയ, സുഹൈൽ.