ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. മരിച്ചവരിൽ ഒരു സബ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുകളും ഉൾപ്പെടും.അപകടത്തിൽ നിരവധിയാളുകൾക്കാണ് പരുക്കേറ്റിരിക്കുന്നത് ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പർമേന്ദ്ര ഡോവൽ അറിയിച്ചു .ബദരിനാഥ് ഹൈവേയിലെ പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലക്കാരനും അപകടത്തിൽ മരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി. മുരുകേശൻ പറഞ്ഞു.