ഒറ്റപ്പാലം : പാലക്കാട് - കുളപ്പുള്ളി റോഡിൽ കൂനത്തറയിൽ ബസപകടം. രണ്ട് ബസുകൾതമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 10 15 നാണ് അപകടം. നാല്പതോളം പേർക്ക് പരിക്കുണ്ടെന്നാണ് അറിയുന്നത്. പരിക്കുപറ്റിയവരെ വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഒരു ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നു.