പത്തനംതിട്ട കോന്നി: അണ്ണാനെ പിടിക്കാൻ അയൽവീടിന്റെ മുകളിൽ കയറിയ പത്ത് വയസ്സുകാരൻ മേൽക്കൂര ഇടിഞ്ഞുവീണ് മരിച്ചു. കോന്നി തേക്കുതോട് താഴെപറക്കുളം പുന്നമൂട്ടിൽ രാജേഷിന്റെയും ബിന്ദുവിന്റെയും മകൻ വിഷ്ണു (10) ആണ് മരിച്ചത്.
തേക്കുതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് വിഷ്ണു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ
താമസമില്ലാതെ കിടക്കുന്ന അയൽപക്കത്തെ വീടിന്റെ മുകളിലാണ് വിഷ്ണു കയറിയത്. കോൺക്രീറ്റു ചെയ്ത ഭാഗം മഴപെയ്ത് കുതിർന്നിരിക്കുന്നതറിയാതെ അതിൽ കയറിനിൽക്കവേ, മേൽക്കൂര ഇടിഞ്ഞു വീണ് വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അപകടം നടക്കു മ്പോൾ അച്ഛനും അമ്മയും തൊഴിലുറപ്പു പണിക്ക് പോയിരിക്കുക യായിരുന്നു.