തൃശ്ശൂർ കൊമ്പഴ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ കൊമ്പഴയിൽ ഇന്നോവ കാർ അപകടത്തിൽ പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ആറുവരി പാതയിലെ ഫാസ്റ്റ് ട്രാക്കിലെ വെള്ളക്കെട്ടിൽ പെട്ടാണ് കാർ നിയന്ത്രണം വിട്ട് ഇടതുഭാഗത്തെ അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. മഴ ആരംഭിച്ചതോടെ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ടോൾ പിരിവ് മുടങ്ങാതെ നടത്തിയിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട ഒരു സംവിധാനങ്ങളും ദേശീയപാത അധികൃതർ ഒരുക്കുന്നില്ല എന്ന് നാട്ടുകാർ പറഞ്ഞു.