മലയാളി യുവതി യു.എ.ഇയില്‍ ഷോക്കേറ്റ് മരിച്ചു…



ഷാര്‍ജയില്‍ എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

Post a Comment

Previous Post Next Post