ഇടുക്കി രാജാക്കാട് അമ്പലക്ക : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ ആണ് രാജാക്കാട് അമ്പലക്ക വലയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഡ്രൈവർ തിരുവനന്തപുരം സ്വദേശി റോയി തോമസിന് പരുക്കേറ്റു. പരിക്ക് സാരമുള്ളതല്ല. മറ്റ് യാത്രക്കാർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. എട്ടോളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.