എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽപെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കാണ്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.