കണ്ണൂരിൽ വാട്സ്ആപ്പ് സ്റ്റാറ്റസിൽ വിവരം പങ്കുവെച്ച് യുവതി കടലിൽ ചാടി; മൃതദേഹം കണ്ടെത്തി



കണ്ണൂർ  ബേബി ബീച്ചിനടുത്ത് യുവതി കടലിൽ ചാടി. താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. യുവതി കടലിൽ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റൽ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചൽ നടത്തിയിരുന്നു. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്‌സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയ ശേഷമാണ് റോഷിത കടലിൽ ചാടിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post