തൃശ്ശൂര്‍: ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ 14 ,8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള പിതാവ് ചന്ദ്രശേഖരനെ ആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്ന് പൊലീസ് അറിയിച്ചു.