പാലക്കാട്:നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൊച്ചുള്ളിയിൽ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനം നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി മറിയിക്കുകയായിരുന്നു. തുടർന്ന് പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.