പെരിന്തൽമണ്ണയിൽ ഇലക്ട്രിക്ക് സ്കൂട്ടർ കത്തിനശിച്ചു.

 



മലപ്പുറം പെരിന്തൽമണ്ണ :പെരിന്തൽമണ്ണയിൽ ഇലക്ട്രിക് സ്‌കൂട്ടർ തീ പിടിച്ചു കത്തി നശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനം നടത്തുന്ന എരവിമംഗലം സ്വദേശി റഫീഖിന്റെ വാഹനമാണ് കത്തി നശിച്ചത്. പെരിന്തൽമണ്ണ ഹോസ്സിങ് കോളനിക്ക് സമീപം വെച്ചാണ് തീ പിടിത്തമുണ്ടായത്. സ്‌കൂട്ടർ ഓടിച്ചു വരുന്നതിനിടയിൽ


ഹൗസിംഗ്കോളനിക്ക് സമീപം വെച്ചു വാഹനം ഓഫ്‌ ആകുകയും, തുടർന്ന് ഉടമ പരിശോധന നടത്തുന്നതിനിടെ പുക ഉയരുന്നത് കണ്ടു യാത്രക്കാരൻ ഇറങ്ങി മാറി നിന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപെട്ടു. തുടർന്ന് നാട്ടുകാർ ഫെയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫെയർ ഫോഴ്‌സ് എത്തി തീ കെടുത്തിയപ്പോഴേക്കും സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. ഒന്നര വർഷത്തോളമായി ഉപയോഗിക്കുന്ന വാഹനമാണ് കത്തി നശിച്ചതെന്ന് ഉടമ റഫീഖ് പറഞ്ഞു.


*റിപ്പോർട്ട് :-*

ഫൈസൽ വരിക്കോടൻ.

Post a Comment

Previous Post Next Post