ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു



കാസർകോട്   തൃക്കരിപ്പൂര്‍: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ബീരിച്ചേരിയിലെ നൗഷാദ് എന്ന നൗപ്പു(37)വാണ് മരിച്ചത്.

ഇന്നലെ രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പാചക തൊഴിലാളിയാണ്. കുഞ്ഞി മൊയ്തീന്റെയും എ.സി സുഹറയുടെയും മകനാണ്. ഭാര്യ: ഷാഹിദ (കാസര്‍കോട്). സഹോദരങ്ങള്‍: ഇര്‍ഷാദ് (ദുബായ്), ഇഷാദ.

Post a Comment

Previous Post Next Post