കാസർകോട് പാണത്തൂർ : പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം
ഇന്ന് രാത്രി 10മണിയോടെ ആണ് അപകടം . പരിയാരത്ത് മുസ്‌ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളിലില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റതായി വിവരം. രണ്ടു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാൾ കുടുങ്ങി കിടക്കുന്നതായി സംശയം. ചെമ്പേരിയിൽ തുടങ്ങിയ പുതിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ലോറി.