നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും കാറിലുമിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്ക്



കൊല്ലം: ചെമ്മാൻമുക്കില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും മറ്റൊരു കാറിലുമിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്ക്.

ഇന്നലെ രാത്രി എട്ടിനാണ് സംഭവം. പട്ടത്താനം സ്വദേശി ജോഷിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.


കപ്പലണ്ടിമുക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് അതേദിശയില്‍ പോകുകയായിരുന്ന ബൈക്കിലിടിച്ച ശേഷം ഡിവൈഡറും മറികടന്ന് എതിര്‍ദിശയിലൂടെ വരികയായിരുന്ന മറ്റൊരുകാറിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. നാല് യാത്രക്കാരുണ്ടായിരുന്ന ഈ കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു. ബൈക്ക് യാത്രക്കാരായ അപ്‌സരജംഗ്ഷൻ രംഗഭവനത്തില്‍ സുഭാഷ്, ഭാര്യ സുജ, അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവര്‍ ജോഷി, എന്നിവരെ ജില്ല ആശുപത്രിയിലും എതിര്‍ദിശയില്‍ വരുകയായിരുന്ന കാറിലെ നാല് സ്ത്രീകളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈസ്റ്റ്‌പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു

Post a Comment

Previous Post Next Post