ദേശീയപാതയില്‍ ബൈക് അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം



കാസർകോട്  കുമ്ബള:  ബൈക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

ഷിരിബാഗിലുവിലെ സദാനന്ദ ഷെട്ടിയുടെ മകന്‍ ആകാശ് (19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്ബള പെര്‍വാഡ് ദേശീയ പാതയില്‍ വെച്ചാണ് അപകടം നടന്നത്.


ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടന്‍ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് ആകാശ്. കുമ്ബള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

Previous Post Next Post