നിലമ്ബൂരില്‍ പിഞ്ചു കുഞ്ഞിനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; മുഖത്ത് കടിയേറ്റു



മലപ്പുറം: നിലമ്ബൂരില്‍ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം.സ്‌കൂള്‍ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എല്‍കെജി വിദ്യാര്‍ഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.മലപ്പുറം നിലമ്ബൂരിനടുത്ത് ഏനാന്തി മണ്‍പറമ്ബില്‍ നവാസിന്റെ മകന്‍ നാലരവയസ്സുകാരന്‍ സയാന്‍ മുഹമ്മദിനെയാണ് നായ്ക്കള്‍ വളഞ്ഞിട്ടാക്രമിച്ചത്.

കുട്ടിയുടെ മുഖത്ത് കടിയേറ്റു.


ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപം ഏനാന്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ വന്ന ബന്ധുവിന്റെ മുന്നിലായാണ് സയാന്‍ നടന്നത്. അതിനിടെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ബന്ധുവും നാട്ടുകാരും ഓടിയെത്തിയാണ് നായ്ക്കളെ അകറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്.


നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ പേ വിഷബാധക്കെതിരെയുള്ള മരുന്നില്ലാത്തത് കാരണമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post