വടകരയിൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

 


 കോഴിക്കോട്   വടകര: കാർപന്റർ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയിൽ സനിൽ കുമാർ (32) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയിൽ ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെയാണ് അപകടം. 


ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ശാന്ത. ഭാര്യ: അനോന (പതിയാരക്കര). മകൾ: സാൻവിയ സഹോദരി: സനിഷ


Post a Comment

Previous Post Next Post