തീർത്ഥാടകർ സഞ്ചരിച്ച ജീപ്പ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്



കണ്ണൂർ- കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ജീപ്പ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച നിടുംപുറംചാൽ സ്വദേശികളായ ജിബിൻ കുര്യാക്കോസ്, ഭാര്യ ഗിഫ്റ്റി, ആറുമാസം പ്രായമുള്ള മകൾ ആൻഡ്രിയ എന്നിവർക്കും ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന മയ്യിൽ സ്വദേശികളായ പ്രജിത, മല്ലിക, ശൈലജ എന്നിവർക്കുമാണ് പരിക്കേറ്റത്. ആറളം - മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻക്കാവ് പുഴക്കരയിൽ വച്ചായിരുന്നു അപകടം.

മലയോര ഹൈവേ വഴി കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന ജീപ്പും നെടുമ്പ്രംചാലിൽ നിന്നും ആറളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഇരിട്ടിലെ സ്വകര്യ ആശുപത്രിയിലും കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post