ഇടുക്കി അടിമാലി: വിവാഹ ആവശ്യത്തിനു പോയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരുക്ക്. പെരുമ്പാവൂർ പുലിതൂക്കിൽ വിശ്വനാഥന്റെ ഭാര്യ നിർമ്മല (59), വാഹനം ഓടിച്ചിരുന്ന മച്ചിപ്ലാവ് താണിവീട്ടിൽ ബിജു (52), മക്കളായ അശ്വതി (19), ആദിത്യൻ (12), മാതാവ് അമ്മിണി (80) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്ഉച്ചയോടെയാണ് കല്ലാർകുട്ടി ആലിൻ ചുവടിനു സമീപം അപകടം നടന്നത്.
വിവാഹം ഉറപ്പിക്കുന്ന ആവശ്യത്തിന് പോയി തിരികെ വരുന്ന വഴി ബ്രേക്ക് നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്നും ഫില്ലിംങ് സെെഡിലേക്ക് മറിയുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിർമ്മലയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ