ആമ്പല്ലൂർ: സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ. മൂർക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചിറ്റിശ്ശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടത്.
സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു.
അങ്കമാലിയിൽ എത്തിയപ്പോഴാണ് ശിവശങ്കർ ട്രെയിനിൽ ഇല്ലെന്ന് സുഹൃത്തുക്കൾ അറിഞ്ഞത്. ഉടൻ റെയിൽവേ പൊലീസിൽ അറിയിക്കുകയായിരുന്നു.
മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.