മലപ്പുറം തിരൂരങ്ങാടി : ദേശീയപത 66 വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് 4 വിദ്യാര്ഥി കൾക്ക് പരിക്ക്. വളക്കുളം സ്കൂളിലെ 4 വിദ്യാർതിനികൾക്കാണ് പരിക്കേറ്റത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർഥിനികളാണ്. ഇന്ന് വൈകുന്നേരം 4.25 നാണ് അപകടം. സ്കൂൾ വിട്ടു പോകുമ്പോൾ ആണ് അപകടം. കോട്ടക്കൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻ കെ ബി ബസിലാണ് അപകണം. യാത്രക്കിടെ മുൻപിലെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടികളെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.