ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടം പരിക്കേറ്റ 3വയസുകാരനും മരണപ്പെട്ടു .

 


തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്ക് സമീത്ത് ഇന്ന് പുലർച്ചെ ഒന്നരയോടെ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തത്സമയം മരണപ്പെട്ട ഓട്ടോ ഡ്രൈവർ ജിതു(28) ന്റെ വിയോഗത്തിന് പിന്നാലെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതു - നീതു ദമ്പതികളുടെ 3വയസുളള മകൻ അദ്രിനാഥും മരണപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ തളിക്കുളം ചിറ്റൂർ വീട്ടിൽ നീതു (23), നീതുവിന്റെ പിതാവ് കണ്ണൻ (55) എന്നിവർ ഇപ്പൊഴും തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.* ആംബുലൻസ് ഡ്രൈവർക്ക് പരിക്കില്ല. രോഗിയുമായി തൃശൂരിലേക്ക് പോയിരുന്ന പുത്തൻപീടിക പാദുവ ആസ്പത്രിയുടെ ആംബുലൻസും തൃശൂർ ഭാഗത്തു നിന്നും വന്നിരുന്ന ഓട്ടോ ടാക്സിയും തമ്മിൽ ഇന്ന് പുലർച്ചെ 1:30 തോടെയാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പാടെ തകർന്ന ഓട്ടോയിൽ നിന്നും, മരണപ്പെട്ട ജിതുവിനെയും പരിക്കേറ്റവരെയും വാഹനം വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്.



Post a Comment

Previous Post Next Post