കുണ്ടറയിൽ ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്. മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ ഇടിച്ചത്.