എറണാകുളം പെരുമ്ബാവൂര്‍: സ്കൂട്ടറില്‍ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. ചേലാമറ്റം പണിക്കരുകുടി വീട്ടില്‍ പരേതനായ മുസ്തഫയുടെ മകന്‍ അബ്ദുള്‍ ഖാദറാണ് (88) മരിച്ചത്.
പെരുമ്ബാവൂരില്‍ നിന്നും ലൂണ സ്കൂട്ടറില്‍ കോതമംഗലത്തേക്ക് പോകുകയായിരുന്നു അബ്ദുള്‍ ഖാദര്‍. എ.എം റോഡിലെ ചെറുകുന്നത്തിന് മുമ്ബുള്ള പെട്രോള്‍ പമ്ബിന് സമീപത്ത് വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് ആയിരുന്നു അപകടം.
പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: സുഹറ. മക്കള്‍: അസീസ്, റഹീം, പരേതനായ ബഷീര്‍, ഖാലിദ്. മരുമക്കള്‍: ഫാത്തിമ, റെസീന, സൗമ്യ