ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; മൂന്നു പേര്‍ക്ക് പരിക്ക്



ദേശീയപാതയില്‍ പാതിരപ്പള്ളി തെക്കേ ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ കൊച്ചി കോര്‍പറേഷന്‍ 20-ാം വാര്‍ഡില്‍ താമസക്കാരായ ജോര്‍ജ്, ഭാര്യ നീത, മകന്‍ മെര്‍വിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

പാതിരപ്പള്ളി എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിലുള്ള മകളെ കണ്ടതിനു ശേഷം ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ജോര്‍ജും കുടുംബവും. കാര്‍ ഓടിച്ചിരുന്ന ജോര്‍ജ് ഉറങ്ങിയതാകാം അപകടകാരണമെന്നാണു നിഗമനം.


അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആലപ്പുഴ ഭാഗത്തു നിന്ന് എറണാകുളത്തിനു പോയ ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറും എതിര്‍ദിശയിലെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. ബസിനടിയില്‍ കുടുങ്ങിയ കാര്‍ നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണു പുറത്തെടുത്തത്. കാര്‍ വെട്ടിപ്പൊളിച്ചാണു ജോര്‍ജിനെ പുറത്തെടുത്തത്.

Previous Post Next Post