താമരശ്ശേരി ചുരത്തില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് വീണു : രണ്ട് പേര്‍ക്ക് പരിക്ക്



കല്‍പ്പറ്റ: വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചുരം ഒന്‍പതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് വീണു.


തുടര്‍ന്ന്, നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post