കൊല്ലം കൊട്ടാരക്കര: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
ആയുര്‍ പെരുമണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ് (29) ആണ് അപകടത്തില്‍ മരിച്ചത്.
എം സി റോഡില്‍ വാളകം കമ്ബംകോട്ട് കഴിഞ്ഞ ദിവസം രാത്രി 11-ന് ആയിരുന്നു അപകടം നടന്നത്. ആയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ രാഹുല്‍ രാജ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.