മലപ്പുറം ചങ്ങരംകുളം : വീടിന്റെ ടെറസിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പിൽ ഫാത്തിമയുടെ മകൻ ജലീൽ (39) ആണ് ചികിത്സയിലിരിക്കെ മരിച്ചു
ഏതാനും ദിവസം മുമ്പാണ് വീടിന്റെ ടെറസ്
വൃത്തിയാക്കുന്നതിനിടെ ജലീൽ കാൽതെറ്റി
താഴെ വീണത്. തുടർന്ന് ചങ്ങരംകുളത്തെ
സ്വകാര്യ ആശുപത്രിയിലും പിന്നീട്
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും
പ്രവേശിപ്പിച്ചു. എന്നാൽ, തലക്കേറ്റ പരിക്ക്
ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ
ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഞായറാഴ്ച കോക്കൂർ
ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ
ഖബറടക്കി. ഭാര്യ: ഹത്ത്.മക്കൾ: ഹയ
നൗറിൻ, ഹന നൗറിൻ, ഹാമിഷ്