കൊല്ലം ചവറ ദേശീയപാതയില്‍ പന്മന ഇടപ്പള്ളിക്കോട്ടയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്കേറ്റു. കൊല്ലത്തേക്കു പോവുകയായിരുന്ന പിക്കപ് വാനും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട പിക്കപ് മുന്നിലുണ്ടായിരുന്ന ബൈക്കിലും പിക്കപ്പിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുമായിരുന്നു അപകടം
ഇന്നലെ വൈകിട്ട് 5.15ന് ആയിരുന്നു സംഭവം. കാര്‍ യാത്രക്കാരന്‍ ബൈജു മലനട, പിക്കപ്പിലുണ്ടായിരുന്ന അരുണ്‍, സുരേഷ്, ബൈക്ക് യാത്രക്കാരന്‍ കൊല്ലം സ്വദേശി പ്രമോദ്, സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ക്കുമാണ് പരുക്കേറ്റത്.
എല്ലാവര്‍ക്കും നിസ്സാര പരുക്കേറ്റു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ചവറ അഗ്നിരക്ഷാ സേനയെത്തി വാഹനങ്ങളില്‍ നിന്നും ദേശീയപാതയില്‍ വീണ ഓയിലും മറ്റും നീക്കം ചെയ്യുകയും ഗതാഗത തടസ്സമായി കിടന്ന വാഹനങ്ങള്‍ മാറ്റുകയും ചെയ്തു. ദേശീയപാതയില്‍ ഗതാഗത തടസ്സവും ഉണ്ടായി.