കോട്ടയം കോഴയില്‍ KSRTC ബസ്സും കാറും കൂട്ടി ഇടിച്ച് : നിരവധി യാത്രക്കാര്‍ക്ക് പരുക്ക്



കോട്ടയം: എം.സി റോഡില്‍ കുറവിലങ്ങാട് കോഴയില്‍ വാഹനാപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്.

കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റവരെ കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.


അപകടത്തില്‍ ഒരു സ്ത്രീ മരിച്ചതായും 3 സ്ത്രീകള്‍ അടക്കം 12 യാത്രക്കാര്‍ക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം. 3 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരില്‍ 4 പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും 8 പേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിച്ചു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച അതിരമ്ബുഴ സ്വദേശി സുധയാണ് മരിച്ചതെന്നാണ് ആദ്യം ലഭിച്ച വിവരം.

ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. എം.സി റോഡില്‍ കുറവിലങ്ങാട് നിന്നും കുത്താട്ട്കുളം ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് എത്തിയതാണ് കാര്‍. 6 പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറും ഒരു സ്ത്രീയും അടക്കമുള്ളവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും 4 പേരെ കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ഹൈവേ പൊലീസ് സ്ഥലത്ത് എത്തി നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post