എറണാംകുളം കളമശ്ശേരി Tvs കവലക്ക് സമീപം KSRTC സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു ഡ്രൈവർ കൊല്ലം സ്വദേശി പ്രജീഷ് (37) നാണ് പരിക്ക് പറ്റിയത്. പ്രജീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെ ആലുവ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ദശീയപാതയിൽ ടിവി എസ് കവലക്ക് സമീപം റെയിൽവേ മേൽപ്പാലത്തിൻ്റെ കൈവരികൾ ഇടിച്ച് തകർന്ന് ബസ് നിൽക്കുകയായിരുന്നു. കളമശേരി പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
റിപ്പോർട്ട് : മുഹമ്മദ് സനൂബ് കളമശ്ശേരി news box live