മലപ്പുറം കിഴക്കെതലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് കൊടിഞ്ഞി സ്വദേശിനി മരിച്ചു




മലപ്പുറം : കിഴക്കെതല യിൽ വണ്ടിയിടിച്ചു പരിക്കേറ്റ കൊടിഞ്ഞി സ്വദേശിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മറ്റത്ത് സൂപ്പിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർ ആണ് മരിച്ചത്. കൊടിഞ്ഞി ഐ ഇ സി സ്കൂളിലെ ആദ്യപികയാണ്. വേങ്ങര സ്വദേശിനിയാണ്. കൊടിഞ്ഞി ജി എം യു പി, തിരുത്തി ജി എം എൽ പി, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപത്രിക്ക് മുമ്പിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു. കബറടക്കം ഇന്ന്.


Post a Comment

Previous Post Next Post