ലിഫ്റ്റ് നന്നാക്കുന്നതിനിടെ എട്ടാം നിലയില്‍ നിന്നും താഴേ വീണു; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം



കോട്ടയം: ബാംഗ്ലൂരില്‍ ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിന്‍്റെ മുകളില്‍ നിന്ന് വീണ് കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് കോട്ടയം വടവാതൂര്‍ വള്ളോംപറമ്ബില്‍ വി.ടി സോമന്‍ കുട്ടിയുടെ മകന്‍ ശരണ്‍ ജി. സോമന്‍ (26) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ശരണ്‍.


ജോലി സംബന്ധമായി കെട്ടിടത്തിന്‍്റെ എട്ടാം നിലയില്‍ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം 5.40 ഓടെയാണ് അപകടം. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം നാളെ മൃതദേഹം കോട്ടയത്ത് എത്തിക്കും. മാതാവ് പൊന്നമ്മ കെ.പി, (കെ എസ് എഫ് ഇ മണര്‍കാട്) ഹോദരങ്ങള്‍: ശരത്ത് വി. സോമന്‍, ശ്യാം വി. സോമന്‍, ശ്രാവണ്‍ വി. സോമന്‍ (ഇരട്ട സഹോദരന്‍).

Post a Comment

Previous Post Next Post