പാലക്കാട് മുണ്ടൂര്‍: പിക്കപ്പ് വാന്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാടിനു സമീപം മൈലം പുള്ളിയില്‍ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
അപകടത്തില്‍ രണ്ട് വീടുകളുടെ മതില്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കല്ലടിക്കോട് ഭാഗത്ത് നിന്ന് മരം കയറ്റി വന്ന വാനാണ് അപകടത്തില്‍ പെട്ടത്. ആദ്യം പിക്കപ്പ് വാന്‍ മൈലം പുള്ളി സുന്ദരന്‍്റെ വീടിന്‍്റെ മതിലിടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത തങ്കച്ചന്‍ എന്ന വര്‍ഗീസിന്‍്റെ മതിലില്‍ ഇടിച്ചു തകര്‍ത്തു നില്‍ക്കുകയായിരുന്നു.