ആലപ്പുഴ> കായംകുളത്ത് സ്കൂട്ടര് റോഡരികിലെ ട്രാന്സ്ഫോര്മറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് രണ്ടുപേര്ക്ക് പരിക്കേറ്റു.
സ്കൂട്ടര് യാത്രക്കാരായ കാപ്പില്മേക്ക് കാര്ത്തികയില് അരുണ് (27), കാപ്പില്മേക്ക് സ്വദേശി അഖില് (22) എന്നിവര്ക്കാണ് പരിക്കേറ്റത്.
സ്കൂട്ടറില് യാത്ര ചെയ്തവര് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. സ്കൂട്ടര് ട്രാന്സ്ഫോര്മറിന്റെ സുരക്ഷാവേലി തകര്ത്ത് അകത്തുകയറി. അഖിലിനെ ആലപ്പുഴ മെഡിക്കല് കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.