കണ്ണൂർ കീഴ്പ്പള്ളി: ആറളം കീഴ്പ്പള്ളി പാലരിഞ്ഞാലിൽ ഓട്ടോറിക്ഷയും ജീറ്റോയും അപകടത്തിൽപ്പെട്ടു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പാലരിഞ്ഞാലിൽ നിന്ന് വട്ടപ്പറമ്പിലേക്ക് പോകുകയായിരുന്ന K L58 AA 8839 നമ്പർ ജീറ്റോയും ആറളത്ത് നിന്ന് പാലരിഞ്ഞാലിലേക്ക് പോകുകയായിരുന്ന KL 58 K 2625 നമ്പർ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കുണ്ട്. ഇയാളെ അത്തിക്കൽ സി എച്ച് സി യിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരിട്ടിയിലേക്ക് കൊണ്ടുപോയി. അമിത സ്പീഡിൽ വന്ന ഓട്ടോറിക്ഷ ജീറ്റോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.