കാസർകോട് ചെറുവത്തൂർ ദേശീയ പാതയില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു.
ദേശീയ പാതയില്‍ കെ എ എച് ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രണവം ബസ്, മുന്നില്‍ പോവുകയായിരുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേകിട്ടപ്പോള്‍ നിര്‍ത്തുകയായിരുന്നു.
ഇതോടെ പിന്നാലെ വരികയായിരുന്ന ലോറി ബസില്‍ ഇടിച്ചു. ലോറിക്ക് പിന്നില്‍ ഇനോവ കാറും ഇടിച്ചു. ബസില്‍ ഉണ്ടായിരുന്നവര്‍ക്കാണ് കാര്യമായി പരുക്കേറ്റത്. പരുക്കേറ്റവരെ ചെറുവത്തൂര്‍ കെ എ എച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് ചന്തേര പൊലീസും സ്ഥലത്ത് എത്തിയിരുന്നു.