കുലശേഖരം: അപകടത്തില്‍ പരിക്കേറ്റ യുവാവിനെയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സിനെ പിന്‍തുടര്‍ന്ന് ബൈക്കില്‍ പോവുകയായിരുന്ന സുഹൃത്തുക്കള്‍ എതിരെ വന്ന മറ്റൊരു ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
രണ്ട് പേര്‍ക്ക് പരിക്കുകള്‍ പറ്റി. പേച്ചിപ്പാറ കടമ്ബന്‍ മൂട് സ്വദേശി ഇമ്മാനുവേലിന്റെ മകന്‍ അജിന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിജിന്‍ (20) ബൈക്ക് യാത്രികനായ ശെല്‍വകുമാര്‍ (40) എന്നിവര്‍ ചികിത്സയിലാണ്. മരിച്ച അജിന്‍ കേറ്ററിങ് ടെക്നോളജി വിദ്യാര്‍ഥിയായിരുന്നു. അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.