തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് തൊഴിലാളി മരിച്ചു



പാലക്കാട്‌  പരുതൂർ: തെങ്ങ് മുറിക്കുന്നതിനിടെ താഴേക്ക് വീണ് തൊഴിലാളി മരിച്ചു. പരുതൂർ കുളമുക്ക് പാതിരിക്കാട്ടിൽ താമിയുടെ മകൻ ദിനേശനാണ് (42) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് കാരക്കൂത്ത് വെച്ചാണ് സംഭവം. തെങ്ങ് മുറിക്കാൻ കയറിയപ്പോൾ കടപുഴകി വീഴുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.അമ്മ അമ്മിണി. സഹോദരങ്ങൾ ഷീബ, ഷൈലജ



Post a Comment

Previous Post Next Post