കൂറ്റനാട് വാഹനാപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

 




പാലക്കാട്‌ കൂറ്റനാട് ചാലിശ്ശേരി റോഡില്‍ കെ എസ് ആര്‍ ടി സി ബസ് പെട്ടി ഓട്ടോയില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കൂറ്റനാട് വലിയപള്ളിക്ക് സമീപം വട്ടത്താണി സ്റ്റോപ്പിന് സമീപത്തായി തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു അപകടം.




ചാലിശ്ശേരി ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടിഓട്ടോയെ അതേ ദിശയില്‍ വന്ന ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയുടെ പുറകില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പെട്ടിഓട്ടോ റോഡില്‍ തലകീഴായി കരണം മറിഞ്ഞ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.

Post a Comment

Previous Post Next Post